കെഫാക് ഇന്നൊവേറ്റീവ് കുവൈത്ത് മാസ്റ്റേഴ്സ് ലീഗിന് വര്‍ണ്ണാഭമായ തുടക്കം

Update: 2023-10-27 10:44 GMT
Advertising

കെഫാക് ഇന്നൊവേറ്റീവ് കുവൈത്ത് മാസ്റ്റേഴ്സ് ലീഗിന് വര്‍ണ്ണാഭമായ തുടക്കം. മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് ആന്‍ഡ്‌ സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന ചടങ്ങില്‍ കുവൈത്തിലെ കായിക-ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

മലപ്പുറം ബ്രദേഴ്‌സ് , മാക് കുവൈറ്റ് ,യങ് ഷൂട്ടേർസ് , സോക്കർ കേരള , ബിഗ് ബോയ്സ് ടീമുകൾക്ക് വിജയിച്ചപ്പോള്‍ സിഎഫ്സി സാൽമിയ -ഫ്‌ളൈറ്റേഴ്‌സ് എഫ് സി മത്സരം സമനിലയില്‍ പിരിഞ്ഞു.

ആദ്യ ദിനം നടന്ന ലീഗ് മത്സരങ്ങളില്‍ രണ്ട് ഹാട്രിക്കുകളാണ് പിറന്നത്. ലീഗ് മത്സരങ്ങളിലെ മികച്ച കളിക്കാരായി ലത്തീഫ്, ഉണ്ണി കൃഷ്ണൻ, ഉബൈദ്,ഇബ്രാഹിം,മജീദ്,നൗഫൽ എന്നിവരെ തിരഞ്ഞെടുത്തു. കെഫാക് ഭാരവാഹികള്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News