കെ.ഐ.ജി കുവൈത്ത് മെഗാ ഇഫ്താർ സമ്മേളനം സംഘടിപ്പിച്ചു
കെ.ഐ.ജി കുവൈത്ത് മെഗാ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഫെഡറേഷൻ ഓഫ് കുവൈത്തി ചാരിറ്റബിൾ അസോസിയഷൻ തലവൻ അബ്ദുല്ല ഉസ്മാൻ അൽ ഹൈദർ ഇഫ്താർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജീവിതം മനോഹരമായി അനുഭവിക്കാനും ആസ്വദിക്കാനും കഴിയണമെങ്കിൽ വിശുദ്ധ ഖുർആനിന്റെ പാഠങ്ങൾ യഥാർത്ഥ രൂപത്തിൽ ജീവിതത്തിൽ പകർത്തണമെന്നും ഖുർആനിനെ ഹൃദയ വികാരമായി മാറ്റുകയും വേണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി അബ്ദുൽ ഹകീം നദ്വി പറഞ്ഞു.
കെ.ഐ.ജി കുവൈത്ത് സംഘടിപ്പിച്ച മെഗാ ഇഫ്താർ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുവൈത്ത് പാർലമെന്റ് മെമ്പർ ഉസാമ ഈസ അൽ ഷഹീൻ, മുൻ പാർലമെന്റ് മെമ്പർ നാസർ അൽ സാനിഅ, ഇബ്രാഹിം ഖാലിദ് അൽ ബദർ, സ്വലാഹ് ഗദീർ, മുഹമ്മദലി അബ്ദുല്ല, മുഹമ്മദ് ഹംദാൻ അൽ ഉതൈബി, വലീദ് ഹുസൈൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
വിവിധ സംഘടന നേതാക്കൾ പങ്കെടുത്തു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ നടന്ന സമ്മേളനത്തിൽ കെ.ഐ.ജി കുവൈത്ത് പ്രസിഡണ്ട് പി.ടി ശരീഫ് അധ്യക്ഷത വഹിച്ചു. ഫിറോസ് ഹമീദ്, സക്കീർ ഹുസൈൻ തുവ്വൂർ, ഫൈസൽ മഞ്ചേരി, എം.കെ നജീബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.