കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ കുവൈത്ത് വനിതാ വേദി ഇഫ്താർ സംഗമം
Update: 2025-03-28 16:15 GMT


കുവൈത്ത് സിറ്റി: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ കുവൈത്ത് വനിതാ വേദി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കബദ് മേഖലയിൽ നടന്ന ഇഫ്താർ സംഗമത്തിൽ വനിതാ ചെയർപേഴ്‌സൺ സോണൽ ബിനു അധ്യക്ഷത വഹിച്ചു. കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിജിൻ മൂലയിൽ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജിത്തു തോമസ്, ട്രഷറർ സുബിൻ ജോർജ്, രക്ഷാധികാരി അനൂപ് സോമൻ, അഡൈ്വസറി ബോർഡ് അംഗം സെനി നിജിൻ എന്നിവർ ആശംസകൾ നേർന്നു. ജോയിന്റ് വനിതാ ചെയർപേഴ്‌സൺ ബീന വർഗീസ് നന്ദി രേഖപ്പെടുത്തി.