പ്രാണികളെ പൊടി രൂപത്തിൽ ചേർക്കുന്ന ഭക്ഷ്യവസ്തുക്കൾ നിരോധിച്ച് കുവൈത്ത്
പ്രാണികൾ അടങ്ങിയവയെ ഭക്ഷ്യവസ്തുക്കളിൽ പൊടി രൂപത്തിൽ ചേർക്കുവാനുള്ള അനുമതി യുറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു
Update: 2023-02-07 16:16 GMT
കുവൈത്തില്‍ പ്രാണികൾ അടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു. പ്രാണികളുടെയും പുഴുക്കളുടെയും ഉപയോഗവുമായി ബന്ധപ്പെട്ട മതപരമായ അനുശാസനകൾക്ക് അനുസൃതമായാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ ഫുഡ് ടെക്‌നിക്കൽ കമ്മിറ്റി അറിയിച്ചു.
പ്രാണികൾ അടങ്ങിയവയെ ഭക്ഷ്യവസ്തുക്കളിൽ പൊടി രൂപത്തിൽ ചേർക്കുവാനുള്ള അനുമതി യൂറോപ്യൻ യൂണിയന്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. അതിനിടെ ഭക്ഷ്യ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്‍ അറിയിച്ചു.