കുവൈത്തിലും പെരുന്നാൾ ആഘോഷം; വിവിധയിടങ്ങളിൽ ഈദ് ഗാഹുകൾ, ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു

ആറു ഗവർണറേറ്റുകളിലായി നൂറുക്കണക്കിന് പള്ളികളിലും 46 ഈദ് ഗാഹുകളിലുമാണ് പെരുന്നാൾ നമസ്കാരം നടന്നത്

Update: 2023-06-28 17:12 GMT
Advertising

പ്രവാചകൻ ഇബ്രാഹിമിന്റെ ത്യാഗസ്മരണയിൽ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഈദ്‌ ഗാഹിലും പള്ളികളിലുമായി പതിനായിരങ്ങള്‍ പെരുന്നാള്‍ നമസ്കാരം നിര്‍വ്വഹിച്ചു. ത്യാഗപൂർണമായ ജീവിതത്തിലൂടെ വിശ്വാസത്തിന്റെ തീവ്രത തെളിയിച്ച പ്രവാചകൻ ഇബ്രാഹിമി‌ന്റെ പാത പിന്തുടരാ‍ൻ ഖുതുബയിൽ പ്രഭാഷകർ ആഹ്വാനം ചെയ്തു.

പുലർച്ചെ 5.06 നായിരുന്നു നമസ്കാരം. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികളാണ് ഓരോ കേന്ദ്രത്തിലും പ്രാർത്ഥനക്കായി എത്തിയത്.കേരള ഇസ്ലാമിക് ഗ്രൂപ്പ്‌, ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍, കേരള ഇസ്ലാഹീ സെൻര്‍ തുടങ്ങിയ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഈദ് ഗാഹുകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

പെരുന്നാൾ ദിനത്തിൽ രാജ്യത്തെ കബർസ്ഥാനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പെരുന്നാൾ നമസ്കാരത്തിന് ശേഷം ഉറ്റവരുടെ കബർ സന്ദർശനത്തിനായി പലരും അങ്ങോട്ട് നീങ്ങി. മൃഗങ്ങളെ ബലിയറുക്കുന്ന കർമത്തിലും പലരും പങ്കാളികളായി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News