'മൊബൈല്‍ സേവനങ്ങള്‍ പരിശോധിച്ചശേഷം ഉപയോഗിക്കണം'; നിര്‍ദേശവുമായി കുവൈത്ത് കമ്മ്യൂണിക്കേഷൻസ് അതോറിറ്റി

റോമിങ് സേവനങ്ങള്‍ അടക്കമുള്ള വിവിധ മൊബൈല്‍ സേവനങ്ങളെ കുറിച്ച് വ്യാപകമായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ സിട്ര വിശദീകരണവുമായി രംഗത്തുവന്നത്

Update: 2023-07-13 18:24 GMT
Editor : Shaheer | By : Web Desk
Advertising

കുവൈത്ത് സിറ്റി: മൊബൈല്‍ കമ്പനികള്‍ നല്‍കുന്ന സേവനങ്ങള്‍ ഉപഭോക്താക്കള്‍ പരിശോധിച്ചതിന് ശേഷം ഉപയോഗിക്കണമെന്ന് കുവൈത്ത് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) അറിയിച്ചു. റോമിങ് സേവനങ്ങള്‍ അടക്കമുള്ള വിവിധ മൊബൈല്‍ സേവനങ്ങളെ കുറിച്ച് വ്യാപകമായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ സിട്ര വിശദീകരണവുമായി രംഗത്ത് വന്നത്.

ഇത്തരം സേവനങ്ങള്‍ ആക്ടിവേറ്റ് ചെയ്യുന്നതിന് മുമ്പായി ടെലികോം കമ്പനികളുമായി ഉപഭോക്താക്കൾ ആശയവിനിമയം നടത്തണം. അത് വഴി അധികബില്‍ അടക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുവാൻ കഴിയുമെന്നും സിട്ര അധികൃതര്‍ വ്യക്തമാക്കി.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News