കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജിസിസി രാജ്യങ്ങൾ തമ്മിലുള്ള സഹകരണം അഭിനന്ദനാർഹമെന്ന് കുവൈത്ത്

Update: 2022-03-06 11:09 GMT
Advertising

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജിസിസി അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം അഭിനന്ദനാർഹമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം. കോവിഡിെൻറ മൂന്നാം തരംഗത്തെ അതിജയിക്കുന്നതിൽ ആരോഗ്യ ജീവനക്കാരുടെ കഠിന പരിശ്രമവും ജനങ്ങളുടെ സഹകരണവും പ്രധാന പങ്കുവഹിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കുവൈത്തിലെയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും ആരോഗ്യ മേഖല ഭാവിയിലും സഹകരിച്ചും ഏകോപനത്തോടെയും പ്രവർത്തിക്കുമെന്ന് മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. കുറച്ചുകാലം കൂടി സൂക്ഷ്മതയോടെ ജീവിക്കണമെന്നും, അധികം വൈകാതെ നിയന്ത്രണങ്ങൾ പൂർണ തോതിൽ നീക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News