കുവൈത്ത് ആഭ്യന്തര റെയിൽപാത; ടെൻഡർ നടപടികൾക്കായി അനുമതി തേടി

Update: 2023-01-15 15:18 GMT
Advertising

കുവൈത്ത് ആഭ്യന്തര റെയിൽപാത പദ്ധതിയുടെ ടെൻഡർ നടപടികൾക്കായി സെൻട്രൽ ഏജൻസിയുടെ അനുമതി തേടിയതായി റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് പബ്ലിക് അതോറിറ്റി അറിയിച്ചു.

ആദ്യഘട്ടമായി കൺസൽട്ടൻസി പഠനവും രൂപരേഖയുമാണ് തയാറാക്കുക. കുവൈത്തിന്റെ തെക്കൻ ഭാഗമായ നുവൈസീബ്-അൽഖഫ്ജി മുതൽ വടക്ക് മുബാറക് അൽ കബീർ-ബൂബ്യാൻ ദീപ് വരെയുള്ള ഭാഗമാണ് ഒന്നാംഘട്ടത്തിലുള്ളതെന്നാണ് സൂചനകൾ.

യാത്രയും ചരക്കുനീക്കവും എളുപ്പമാക്കുകയും ചെലവു കുറക്കുകയും ചെയ്യുമെന്നതിനാൽ രാജ്യത്തെ ഗതാഗതരംഗത്ത് വലിയ മാറ്റത്തിനായിരിക്കും റെയിൽപാത ഇടയാക്കുക.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News