കുവൈത്തിൽ സ്വകാര്യ തൊഴിൽ മേഖലയിൽ ഇലക്ട്രോണിക് എൻട്രി വിസ സംവിധാനം ആരംഭിച്ചു
കമ്പനി സേവനങ്ങൾക്കായുള്ള പോർട്ടൽ വഴിയാണ് ഇ-വിസ സേവനം ലഭ്യമാക്കുന്നത്
കുവൈത്തിൽ സ്വകാര്യ തൊഴിൽ മേഖലയിൽ ഇലക്ട്രോണിക് എൻട്രി വിസ സംവിധാനം ആരംഭിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കമ്പനി സേവനങ്ങൾക്കായുള്ള പോർട്ടൽ വഴിയാണ് ഇ-വിസ സേവനം ലഭ്യമാക്കുന്നത്.
ഏപ്രിൽ 25 തിങ്കളാഴ്ച മുതൽ പുതിയ സംവിധാനം പ്രാബല്യത്തിലായതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വിഭാഗം അറിയിച്ചു. മന്ത്രാലയത്തിന്‍റെ ഇ സർവീസ് പോർട്ടൽ വഴി കമ്പനികൾക്ക് പണമടച്ചു പ്രവേശന വിസക്ക് അപേക്ഷിക്കാം. നേരത്തെ ഉണ്ടായിരുന്ന പേപ്പർ വിസ പ്രിന്‍റ് ചെയ്തു നൽകുന്ന രീതി നിർത്തലാക്കിയതായും അധികൃതർ അറിയിച്ചു .
താമസകാര്യ വകുപ്പ് , മാൻപവർ അതോറിറ്റി , ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫോർമേഷൻ സിസ്റ്റംസ് എന്നിവയുടെ സഹകരണത്തോടെയാണ്മേ പരിഷ്കരണം നടപ്പാക്കിയത്. രാജ്യത്തെ ഇഗവേർണിംഗ് മെച്ചപ്പെടുത്താനും സർക്കാർ സേവനങ്ങൾ കൂടുതൽ ഓൺലൈൻ വഴി ലഭ്യമാക്കാനുമുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്കരണം