റോഡ് നിയമം ലംഘിക്കുന്നവരെ പിടികൂടാകാൻ നൂതന സംവിധാനം നടപ്പിലാക്കി കുവൈത്ത്

ഗതാഗത വകുപ്പ് അവതരിപ്പിച്ച 'റസീദ്' ആപ്പിലൂടെയാണ് നിയമ ലംഘനം നടത്തുന്നവര്‍ക്ക് പിഴ ചുമത്തുക.

Update: 2023-09-11 19:15 GMT
Editor : anjala | By : Web Desk
Advertising

കുവൈത്തില്‍ ഗതാഗത നിയമലംഘകർക്ക് പൂട്ടിടാനൊരുങ്ങി അഭ്യന്തര മന്ത്രാലയം. റോഡ് നിയമം ലംഘിക്കുന്നവരെ പിടികൂടാകാൻ നൂതന സംവിധാനം നടപ്പിലാക്കിയതായി അധികൃതര്‍ വ്യക്തമാക്കി. അമിതവേഗത ലംഘിക്കുമ്പോൾ ട്രാഫിക് ക്യാമറകളിൽ പതിയുന്ന ചിത്രങ്ങൾ ഉപയോഗിച്ച് സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം തുടങ്ങിയ നിയമ ലംഘനങ്ങള്‍ പരിശോധിക്കും. കഴിഞ്ഞ ആഴ്ച ഗതാഗത വകുപ്പ് അവതരിപ്പിച്ച 'റസീദ്' ആപ്പിലൂടെയാണ് നിയമ ലംഘനം നടത്തുന്നവര്‍ക്ക് പിഴ ചുമത്തുക.

Full View

'റസീദ്' ആപ്ലിക്കേഷൻ ആരംഭിച്ചതിനു ശേഷം പതിനായിരക്കണക്കിന് പിഴകളാണ് ഇതുവരെയായി ചുമത്തിയത്. അതിനിടെ സര്‍ക്കാര്‍ ഏകജാലക ആപ്പായ സഹേല്‍ വഴിയാണ് ഉപഭോക്താക്കള്‍ക്ക് ഫൈനുകള്‍ ലഭിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു. നടപടികള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്‍റെ ഭാഗമായാണ് പിഴകള്‍ ഓണ്‍ലൈനായി നല്‍കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായുള്ള കാമറകളും റഡാർ സംവിധാനങ്ങളും രാജ്യത്തുടനീളം നേരത്തെ തന്നെ സ്ഥാപിച്ചിരുന്നു. റഡാറുകൾ വഴി മുന്നിലുള്ള വാഹനത്തിൽ നിന്നു സുരക്ഷിത അകലം പാലിക്കാതെയുള്ള ടെയിൽഗേറ്റിങ് ഡ്രൈവിംഗ് നടത്തുന്നവരും, അമിത ശബ്ദമുള്ള വാഹനങ്ങളും പുതിയ സംവിധാനം വഴി പിടികൂടുവാന്‍ സാധിക്കും.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News