കുവൈത്തില്‍ ഗാർഹിക തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസ് ഫീസ് വര്‍ദ്ധിപ്പിക്കുന്നു
കുവൈത്തില്‍ പ്രവാസികളുടെ ആരോഗ്യ സേവന ഫീസ് വർധിപ്പിക്കുന്നതിനുള്ള ത്രിതല പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി ആരോഗ്യ മന്ത്രാലയം. ഗാർഹിക തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസ് ഫീസ് വര്‍ദ്ധിപ്പിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
സ്വദേശികള്‍ക്ക് അമിത ഭാരമാകാതെയുള്ള ഫീസ് വര്‍ദ്ധനയാണ് ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമായാണ് ഗാർഹിക തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസ് ഫീസ് വര്‍ദ്ധിപ്പിക്കുന്നത്. ഗാർഹിക തൊഴിലാളികളുടെ ചികിത്സ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ തന്നെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
ഈ വർഷം മുതൽ വിദേശി തൊഴിലാളികളുടെ ചികിത്സ ദമാൻ കമ്പനി ഏറ്റെടുത്തേക്കുമെന്നാണ് സൂചന. സ്വകാര്യ മേഖലയിലെ വിദേശി തൊഴിലാളികളുടെയും അവരുടെ ആശ്രിതരുടെയും ചികിത്സയായിരിക്കും ദമാൻ ആശുപത്രികളിൽ ലഭ്യമാകുക. ഇതോടെ സർക്കാർ ആശുപത്രികളിളെയും ക്ലിനിക്കുകളിലേയും സേവനം കുവൈത്തി പൗരന്മാർക്ക് മാത്രമാകും. സന്ദർശന വിസയിലുള്ളവർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാനും മന്ത്രാലയം ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.