ആശുപത്രികളിൽ 48 മണിക്കൂർ പാർക്കിംഗ് പരിധി നിശ്ചയിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം

ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, പ്രത്യേക മെഡിക്കൽ സെന്ററുകൾ എന്നിവിടങ്ങളിൽ ഏത് സാഹചര്യത്തിലും തുടർച്ചയായി 48 മണിക്കൂറിലധികം വാഹനം നിർത്തിയിടാൻ പാടില്ല

Update: 2024-09-06 08:26 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്തിലുടനീളമുള്ള ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, പ്രത്യേക മെഡിക്കൽ സെന്ററുകൾ എന്നിവിടങ്ങളിൽ വാഹന പാർക്കിംഗ് നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യ മന്ത്രാലയം. ഏത് സാഹചര്യത്തിലും 48 മണിക്കൂറിൽ കൂടുതൽ വാഹനങ്ങൾ ഈ പാർക്കിംഗ് സൗകര്യങ്ങളിൽ നിർത്താൻ പാടില്ലെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലേക്കും പുറത്തേക്കും വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനും, തിരക്ക് ഒഴിവാക്കുന്നതിനും, രോഗികൾക്കും സന്ദർശകർക്കും ആരോഗ്യ പ്രവർത്തകർക്കും പാർക്കിംഗ് സ്ഥലങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിനുമാണ് മന്ത്രാലയത്തിന്റെ തീരുമാനം.

ഈ പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിന്, ആശുപത്രികളിലെയും ആരോഗ്യ കേന്ദ്രങ്ങളിലെയും പബ്ലിക് റിലേഷൻസ് വിഭാഗങ്ങൾ പൊതു സേവന വകുപ്പുകളുമായി ചേർന്ന് വാഹനങ്ങളുടെ പ്രവേശനം, പുറപ്പെടൽ, രാത്രി പാർക്കിംഗ് എന്നിവ നിരീക്ഷിക്കുന്നതിനുള്ള ചുമതല ഏറ്റെടുത്തിട്ടുണ്ട്. 48 മണിക്കൂറിലധികം വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത് തടയുന്നതിന് കർശനമായ നിരീക്ഷണം ഉറപ്പാക്കണമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.ദീർഘനേരം പാർക്കിംഗ് ആവശ്യമുള്ള സന്ദർശകരും രോഗികളും മറ്റൊരു പാർക്കിംഗ് ക്രമീകരണം ചെയ്യാൻ മന്ത്രാലയം നിർദ്ദേശിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News