സർക്കാർ വസ്തുക്കളിലെ കയ്യേറ്റങ്ങൾ കുവൈത്ത് മുനിസിപ്പാലിറ്റി പൊളിച്ചു നീക്കുന്നു
രാജ്യത്തിന്റെ തെക്കൻ ഭാഗത്തെ തുറന്ന മരുഭൂമി പ്രദേശങ്ങളിൽ അടുത്ത ഒക്ടോബർ 7 മുതൽ പൊളിച്ചു നീക്കൽ നടപടികൾ ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു
Update: 2024-10-03 10:58 GMT
മസ്കത്ത്: സർക്കാർ വസ്തുക്കളിലെ കയ്യേറ്റങ്ങൾ പരിഹരിക്കാനും ഇല്ലാതാക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. ഇതിനായി ഫീൽഡ് ഓപ്പറേഷൻസ് ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
രാജ്യത്തിന്റെ തെക്കൻ ഭാഗത്തെ തുറന്ന മരുഭൂമി പ്രദേശങ്ങളിൽ അടുത്ത ഒക്ടോബർ 7 തിങ്കളാഴ്ച മുതൽ ശ്രമങ്ങൾ ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടാതിരിക്കാൻ അതിന് മുന്നോടിയായി ഇത്തരം കയ്യേറ്റങ്ങൾ പൊളിച്ചു നീക്കാൻ മുനിസിപ്പാലിറ്റി നിയലംഘകരോട് അഭ്യർത്ഥിച്ചു.
ബന്ധപ്പെട്ട അധികാരികൾ അംഗീകരിച്ച ഒട്ടകങ്ങളെയും കന്നുകാലികളെയും മേയ്ക്കുന്നവരെ ഫീൽഡ് ഓപ്പറേഷൻ ബാധിക്കില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.