ജഹ്‌റ റിസർവിൽ 1000 കണ്ടൽ തൈകൾ നട്ടുപിടിപ്പിച്ച് കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി

വോളണ്ടിയർ ദിനത്തിന്റെ ഭാഗമായാണ് തൈകൾ നട്ടുപിടിപ്പിച്ചത്

Update: 2024-11-03 12:01 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി (KNPC) ജഹ്‌റ റിസർവിൽ 1000 കണ്ടൽ തൈകൾ നട്ടു. ശനിയാഴ്ച ജഹ്‌റ റിസർവിൽ സംഘടിപ്പിച്ച വോളണ്ടിയർ ദിനത്തിന്റെ ഭാഗമായാണ് തൈകൾ നട്ടുപിടിപ്പിച്ചത്. കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ , ജനറൽ അതോറിറ്റി ഫോർ എൻവയോൺമെന്റ്, വോളണ്ടിയർ സീക്കിംഗ് ടീം, അൽ-ഷാമിയ യൂത്ത് സെന്റർ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. കുവൈത്ത് നാഷണൽ പെട്രോളിയം കോർപ്പറേഷന്റെ സിഇഒ ശൈഖ് നവാഫ് അൽ-സൗദ്, കമ്പനിയുടെ സിഇഒ ദഹാ അൽ-ഖാതിബ്, നിരവധി ഉയർന്ന ഉദ്യോഗസ്ഥർ, കോർപ്പറേഷനിലെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ സംഘം എന്നിവരുടെ സാന്നിധ്യത്തിലാണ് പരിപാടി നടന്നത്.

കുവൈത്തി പരിസ്ഥിതി സംരക്ഷണത്തിൽ തങ്ങൾ ഗൗരവമായ ശ്രമങ്ങൾ തുടരുമെന്ന് ശൈഖ് നവാഫ് അൽ-സൗദ് പറഞ്ഞു. കണ്ടൽ ചെടിയുടെ വലിയ പാരിസ്ഥിതിക പ്രാധാന്യത്തെ അദ്ദേഹം പ്രശംസിച്ചു, പ്രത്യേകിച്ച് മറ്റ് ഏത് ചെടിയെക്കാളും ഏകദേശം 4 മുതൽ 5 മടങ്ങ് വരെ ചുറ്റുപാടുളള പരിസ്ഥിതിയിൽ നിന്ന് കാർബൺ ആഗിരണം ചെയ്യാനുള്ള അതിന്റെ കഴിവിനെക്കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു. കാർബൺ ന്യൂട്രാലിറ്റിയുടെ ലക്ഷ്യം കൈവരിക്കുന്നതിന് ഈ സസ്യത്തിന്റെ കൃഷി വികസിപ്പിക്കുന്നതിനുള്ള ആഗോള പ്രവണത ഇരട്ടിയാക്കിയിട്ടുണ്ടെന്നും, ഇത് കുവൈത്ത് എണ്ണ മേഖലയുടെ 2050-ലെ ഊർജ്ജ പരിവർത്തന തന്ത്രത്തോട് ചേർന്നുള്ളതാണെന്നും അൽ-സൗദ് കൂട്ടിച്ചേർത്തു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News