കുവൈത്ത് ഓയിൽ കമ്പനി അഞ്ച് വർഷത്തിനുള്ളിൽ 13 ബില്യൺ ദിനാർ ചെലവഴിക്കും
Update: 2023-06-21 05:16 GMT
കുവൈത്ത് ഓയിൽ കമ്പനി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എണ്ണയുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി 13 ബില്യൺ ദിനാർ ചെലവഴിക്കും.
2025 ഓടെ കുവൈത്തിന്റെ എണ്ണ ഉൽപ്പാദനശേഷി പ്രതിദിനം 30 ലക്ഷം ബാരലിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് .
ഒപെക് നയത്തിന് അനുസൃതമായാണ് രാജ്യത്തിന്റെ എണ്ണ ഉൽപ്പാദനമെന്ന് കുവൈത്ത് ഓയിൽ കമ്പനി, സി.ഇ.ഒ അഹ്മദ് അൽ ഐദാൻ പറഞ്ഞു. കുവൈത്തിന്റെ എണ്ണ ഉൽപ്പാദനം 2035-ഓടെ നാല് ദശലക്ഷം ബി.പി.ഡി എന്ന ലക്ഷ്യത്തിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.