മനുഷ്യ അവയവക്കടത്തിൽ ആശങ്ക ഉയർത്തി കുവൈത്ത് പാര്‍ലിമെൻ്റ് അംഗം

Update: 2023-11-09 05:14 GMT
Advertising

മനുഷ്യാവയവക്കടത്തിൽ ആശങ്ക ഉയർത്തി കുവൈത്ത് പാര്‍ലിമെന്റ് അംഗം മാജിദ് അൽ മുതൈരി. ഇതുമായി ബന്ധപ്പെട്ട് വലിയ രീതിയില്‍ സാമ്പത്തിക ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലുമാണ് രാജ്യത്ത് നടന്നുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മണി എക്‌സ്‌ചേഞ്ചുകള്‍ വഴിയും ട്രാവൽ ഏജൻസികള്‍ വഴിയുമാണ്‌ മിക്ക ഇടപാടുകളും നടക്കുന്നത്. ഈ വിഷയങ്ങളില്‍ മന്ത്രിമാരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് അൽ മുതൈരി പറഞ്ഞു.

നേരത്തെ നിയമ വിരുദ്ധമായി അവയവ കച്ചവടം നടക്കുന്നതായി കുവൈത്ത് ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ സൊസൈറ്റി കണ്ടെത്തിയിരുന്നു. മനുഷ്യാവയവങ്ങള്‍, അവയുടെ ഭാഗങ്ങള്‍ കോശങ്ങള്‍ എന്നിവ വില്‍ക്കുന്നതും വാങ്ങുന്നതും കുവൈത്തില്‍ കുറ്റകരമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി കർശനമായ നടപടികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News