നികുതി രഹിത രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി കുവൈത്ത്
Update: 2024-01-08 04:03 GMT
ആഗോളതലത്തില്‍ നികുതി രഹിത രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി കുവൈത്ത്.
യുകെ ആസ്ഥാനമായ വില്യം റസ്സൽ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കുവൈത്തിന് മികച്ച സ്ഥാനം ലഭിച്ചത്.
പ്രവാസികൾക്ക് ജീവിക്കാനും ജോലി ചെയ്യാനുമുള്ള മികച്ച സ്ഥലങ്ങളിൽ ഒന്നായാണ് കുവൈത്ത് കണക്കാക്കുന്നത്.
ഒമാൻ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബഹ്‌റൈൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബ്രൂണൈ എന്നിവയാണ് റാങ്കിംഗിലെ മറ്റ് സ്ഥാനക്കാര്‍.
വിമാനച്ചെലവ്, വാടക, യൂട്ടിലിറ്റി ബില്ലുകൾ തുടങ്ങി വിവിധ സൂചികകള്‍ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യമായി നേരത്തെ കുവൈത്തിനെ തെരഞ്ഞെടുത്തിരുന്നു.