കുവൈത്തില്‍ റമദാനിലെ തെരുവ് കച്ചവടം തടയുമെന്ന് മുനിസിപ്പാലിറ്റി

Update: 2022-04-07 12:01 GMT
Advertising

റമദാന്‍ കാലയളവില്‍ തെരുവ് കച്ചവടം തടയുന്നതിനായി സംയോജിത പദ്ധതിയുമായി മുനിസിപ്പാലിറ്റി. ജഹ്റ മുനിസിപ്പാലിറ്റിയിലെ പബ്ലിക് ഹൈജീന്‍ ആന്റ് റോഡ് വര്‍ക്ക്സ് വകുപ്പാണ് പദ്ധതിക്ക് പിന്നില്‍.

ഇതിന്റെ ഭാഗമായി പൊതു മാര്‍ക്കറ്റുകള്‍, മാളുകള്‍, പ്രധാന റോഡുകള്‍ എന്നിവിടങ്ങളില്‍ രാവിലെയും വെകുന്നേരവും ബലദിയ ഇന്‍സ്‌പെക്ടര്‍മാരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിയോഗിക്കുമെന്ന് വകുപ്പ് ഡയരക്ടര്‍ ഫഹദ് അല്‍ ഖരീഫ പറഞ്ഞു. നിയമപരമായ നടപടിക്രമങ്ങള്‍ക്കനുസൃതമായാണ് മുനിസിപ്പാലിറ്റി തെരുവുകച്ചവടക്കാരെ നേരിടുന്നത്.

മുന്നറിയിപ്പ് നോട്ടീസ് നല്‍കല്‍, വണ്ടിയും സാധനങ്ങളും പിടിച്ചെടുക്കല്‍, ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കല്‍, കേസ് രജിസ്റ്റര്‍ ചെയ്യല്‍ എന്നിവയാണ് പൊതുനടപടിക്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News