കുവൈത്ത് കനത്ത ചൂടിലേക്ക്; ജൂൺ 7 മുതൽ വേനൽകാലം ആരംഭിക്കും

താപനില ഉയരുന്നതിനാൽ, വരും രണ്ടാഴ്ചയ്ക്കുള്ളിൽ കാലാവസ്ഥ കൂടുതൽ വരൾച്ചയാകും

Update: 2024-05-29 07:41 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ ജൂൺ 7 മുതൽ വേനൽകാലം ആരംഭിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. താപനില ഉയരുന്നതിനാൽ, വരും രണ്ടാഴ്ചയ്ക്കുള്ളിൽ കാലാവസ്ഥ കൂടുതൽ വരൾച്ചയാകുമെന്ന് വാർത്താക്കുറിപ്പിൽ സെന്റർ വ്യക്തമാക്കി.

കന്നാ സീസണിന്റെ അവസാന ഘട്ടമായ അൽ ബതീൻ മഴക്കാറ്റിലാണ് കുവൈത്ത് ഇപ്പോൾ പ്രവേശിച്ചിരിക്കുന്നത്. ഈ കാലയളവ് 13 ദിവസം നീണ്ടുനിൽക്കും. കടുത്ത ചൂടിന്റെ ആരംഭം ഈ കാലഘട്ടത്തിലാണ്. ഈ സീസണിൽ, പകൽ സമയം 13 മണിക്കൂറും 47 മിനിറ്റും വരെ നീളുമെന്നും രാത്രി സമയം കുറയുമെന്നും സൂര്യാസ്തമയം ഏകദേശം വൈകിട്ട് 6:40ന് സംഭവിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News