കുവൈത്തില്‍ 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ താമസാനുമതി ആറ് മാസത്തേക്ക് കൂടി നീട്ടിനല്‍കും
60 കഴിഞ്ഞവരുടെ വിസ പുതുക്കലുമായി ബന്ധപ്പെട്ട ഭേദഗതിനിര്‍ദേശത്തില്‍ മന്ത്രിസഭയുടെ അന്തിമ തീരുമാനം വൈകുന്നപശ്ചാത്തലത്തിലാണ് നടപടി. സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസമോ അതിനു താഴെയോ മാത്രം യോഗ്യതയുള്ള 60 വയസ്സ് കഴിഞ്ഞ വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കിനല്‍കില്ലെന്നു മാന്‍ പവര്‍ അതോറിറ്റി കഴിഞ്ഞ ജനുവരിയില്‍ ഉത്തരവിറക്കിയിരുന്നു.
കുവൈത്തില്‍ 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ താമസാനുമതി ആറ് മാസത്തേക്ക് കൂടി നീട്ടിനല്‍കാന്‍ തീരുമാനം. 60 കഴിഞ്ഞവരുടെ വിസ പുതുക്കലുമായി ബന്ധപ്പെട്ട ഭേദഗതിനിര്‍ദേശത്തില്‍ മന്ത്രിസഭയുടെ അന്തിമ തീരുമാനം വൈകുന്നപശ്ചാത്തലത്തിലാണ് നടപടി. സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസമോ അതിനു താഴെയോ മാത്രം യോഗ്യതയുള്ള 60 വയസ്സ് കഴിഞ്ഞ വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കിനല്‍കില്ലെന്നു മാന്‍ പവര്‍ അതോറിറ്റി കഴിഞ്ഞ ജനുവരിയില്‍ ഉത്തരവിറക്കിയിരുന്നു. അവിദഗ്ധ തൊഴിലാളികളെ പരമാവധി കുറച്ച് രാജ്യത്ത് ജനസംഖ്യാ സന്തുലനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ജനുവരിയില്‍ മാന്‍പവര്‍ അതോറിറ്റി പ്രായപരിധി നിബന്ധന നടപ്പാക്കിയത്. വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് 2000 ദിനാര്‍ വാര്‍ഷിക ഫീസ് ഈടാക്കി ഇഖാമ പുതുക്കി നല്‍കാമെന്ന തരത്തില്‍ ഉത്തരവ് ഭേദഗതി ചെയ്തു എന്നാല്‍ ഈ ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടില്ല. ഈസാഹചര്യത്തിലാണ് 60 കഴിഞ്ഞ വിദേശികളില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ആറു മാസം കൂടി വിസ നീട്ടി നല്‍കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ റെസിഡന്‍സി അഫയേഴ്സ് വിഭാഗം തീരുമാനിച്ചത് .