നാല് പുതിയ മന്ത്രിമാർ; കുവൈത്ത് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു

നാല് പുതുമുഖങ്ങളെ മന്ത്രിസഭയിലേക്ക് ചേർത്തപ്പോൾ രണ്ട് പേരെ ഒഴിവാക്കി

Update: 2024-08-26 11:11 GMT
Advertising

കുവൈത്ത് സിറ്റി: പുതിയ ധന-വാണിജ്യ മന്ത്രിമാരെ നിയമിച്ചും നിലവിലുള്ള വകുപ്പുകളിൽ ഭേദഗതി വരുത്തിയും ഗവൺമെൻറിനെ പുനഃസംഘടിപ്പിച്ചും അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബർ അസ്സബാഹ് ഞായറാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. നാല് പുതുമുഖങ്ങളെ മന്ത്രിസഭയിലേക്ക് ചേർത്തപ്പോൾ മറ്റ് രണ്ട് പേരെ ഒഴിവാക്കി. മെയ് മാസത്തിലാണ് നിലവിലെ ഗവൺമെൻറ് രൂപീകരിച്ചത്.

പ്രമുഖ ബാങ്കറായ നൂറ അൽ ഫസ്സാമിനെ ധനകാര്യ മന്ത്രിയായും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയായും നിയമിച്ചു. ഉന്നത ഗവൺമെന്റ് സാമ്പത്തിക ഉദ്യോഗസ്ഥനായ ഖലീഫ അൽ അജീലിനെ വാണിജ്യ-വ്യവസായ മന്ത്രിയായി നിയമിച്ചു. അക്കാദമിക് വിദഗ്ധനായ ഡോ. നാദിർ അൽജല്ലാലിനെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും ആക്ടിംഗ് വിദ്യാഭ്യാസ മന്ത്രിയുമായി നിയമിച്ചു. പൊതുമരാമത്ത്, സാമൂഹികകാര്യ മന്ത്രിമാർ വഹിച്ചിരുന്ന പോർട്ട്‌ഫോളിയോകൾ, ഹൗസിംഗ് സഹമന്ത്രി, മുനിസിപ്പാലിറ്റി കാര്യങ്ങൾ, വകുപ്പുകൾ എന്നിവയുടെ സഹമന്ത്രിയായി അബ്ദുല്ലത്തീഫ് അൽമെഷാരിയെ നിയമിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News