അധിക വരുമാനത്തിന് ഓൺലൈൻ ജോലിയിൽ ചേർന്നു; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുവൈത്തിലെ പ്രവാസി അറസ്റ്റിൽ

പ്രവാസിയുടെ അക്കൗണ്ടിൽ നിന്ന് കുവൈത്തിന് പുറത്തുള്ള നെറ്റ്‌വർക്കിലേക്ക് കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകൾ നടന്നതിനെ തുടർന്നാണ് അറസ്റ്റ്

Update: 2024-04-30 08:29 GMT
Advertising

കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുവൈത്തിൽ പ്രവാസി അറസ്റ്റിൽ. പ്രവാസിയെ തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടതായി അൽ അൻബ ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്. പ്രവാസിയുടെ അക്കൗണ്ടിൽ നിന്ന് കുവൈത്തിന് പുറത്തുള്ള ഒരു നെറ്റ്വർക്കിലേക്ക് കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകൾ നടക്കുന്നതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് അറിയിപ്പ് ലഭിക്കുകയും തുടർന്ന് വസതിയിൽ നിന്ന് അദ്ദേഹത്തെ സുരക്ഷാ സേന പിടികൂടുകയുമായിരുന്നു. പ്രത്യേക ശൃംഖലയുടെ ഇരയായതാണെന്നും കുറ്റവാളിയല്ലെന്നുമാണ് പ്രതി പറയുന്നത്. എന്നാൽ തന്റെ അക്കൗണ്ടുകളിലൂടെ നടത്തിയ എല്ലാ ബാങ്കിംഗ് പ്രവർത്തനങ്ങൾക്കും അദ്ദേഹം പൂർണ ഉത്തരവാദിയായതിനാൽ കുറ്റം നിഷേധിച്ചതിന് പ്രാധാന്യമില്ലെന്നാണ് വാർത്തകൾ.

ഡ്രൈവറായി ജോലി ചെയ്യുന്ന താൻ വരുമാനം വർധിപ്പിക്കാനായി ഇന്റർനെറ്റിൽ സാധനങ്ങൾ പ്രമോട്ട് ചെയ്യുന്നതിനുള്ള ഓൺലൈൻ ജോലി വാഗ്ദാനം സ്വീകരിച്ചിരുന്നതായാണ് പ്രവാസി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇതിനായി ഐ.ബി.എ.എൻ, അക്കൗണ്ട് നമ്പർ, കാർഡ് വിവരങ്ങൾ എന്നിവയുൾപ്പെടെ എല്ലാ ബാങ്കിംഗ് വിശദാംശങ്ങളും നൽകിയതായും അദ്ദേഹം സമ്മതിച്ചു.

ഈ സംഭവത്തിന്റെ വെളിച്ചത്തിൽ, വിശ്വാസയോഗ്യമല്ലാത്ത വ്യക്തികളുമായി ബാങ്കിംഗ് വിവരങ്ങൾ വിവേചനരഹിതമായി പങ്കിടുന്നതിന്റെ അപകടങ്ങൾക്കെതിരെ ഒരു സുരക്ഷാ ഉറവിടം പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി, കാരണം ഇത് ക്രിമിനൽ പ്രവർത്തനങ്ങളിൽ അറിയാതെയുള്ള പങ്കാളിത്തത്തിലേക്ക് നയിച്ചേക്കാം. ഉത്തരവാദിത്തത്തിന്റെ തത്വം ഊന്നിപ്പറഞ്ഞുകൊണ്ട്, അവരുടെ അക്കൗണ്ട് വഴി നടത്തുന്ന എല്ലാ ഇടപാടുകളുടെയും ഉത്തരവാദിത്തം അക്കൗണ്ട് ഉടമ വഹിക്കുമെന്ന് ഉറവിടം അടിവരയിട്ടു. കൂടാതെ, തെറ്റായ തൊഴിലവസരങ്ങളുമായി വ്യക്തികളെ വശീകരിക്കുകയും ആത്യന്തികമായി അവരെ നിയമവിരുദ്ധമായ പദ്ധതികളിൽ കുടുക്കുകയും ചെയ്യുന്ന സംഘടിത ക്രിമിനൽ നെറ്റ്വർക്കുകളുടെ നിലനിൽപ്പിനെ ഉറവിടം എടുത്തുകാണിക്കുന്നു.

ഈ സംഭവത്തിന്റെ വെളിച്ചത്തിൽ, വിശ്വാസയോഗ്യരല്ലാത്ത വ്യക്തികളുമായി ബാങ്കിംഗ് വിവരങ്ങൾ പങ്കിടുന്നതിന്റെ അപകടങ്ങൾ അധികൃതർ ചൂണ്ടിക്കാട്ടി. ഇക്കാര്യം ചെയ്യുന്നത് ക്രിമിനൽ പ്രവർത്തനങ്ങളിൽ അറിയാതെ പങ്കാളിയാകാൻ ഇടയായേക്കുമെന്നും ഓർമിപ്പിച്ചു. ഓരോ അക്കൗണ്ട് വഴിയും നടക്കുന്ന എല്ലാ ഇടപാടുകളുടെയും ഉത്തരവാദിത്തം ഉടമക്കായിരിക്കുമെന്നും വ്യക്തമാക്കി. തെറ്റായ തൊഴിലവസരങ്ങളുമായി വ്യക്തികളെ വശീകരിക്കുകയും അവരെ നിയമവിരുദ്ധമായ പദ്ധതികളിൽ കുടുക്കുകയും ചെയ്യുന്ന സംഘടിത ക്രിമിനൽ നെറ്റ്വർക്കുകളെ സൂക്ഷിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

Kuwaiti expatriate arrested in money laundering case

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News