കുവൈത്ത് പൗരന്മാര്‍ക്ക് കൊറിയയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം

Update: 2022-04-29 06:53 GMT
Advertising

കുവൈത്ത് പൗരന്മാര്‍ക്ക് മെയ് ഒന്ന് മുതല്‍ വിസയില്ലാതെ കൊറിയയിലേക്ക് യാത്ര ചെയ്യാനാകും. കൊറിയ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ സിസ്റ്റം വഴി അപേക്ഷിക്കുന്ന കുവൈത്ത് പൗരന്മാര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ പ്രവേശനാനുമതി നല്‍കുമെന്ന് കുവൈത്തിലെ കൊറിയന്‍ എംബസ്സിയാണ് അറിയിച്ചത്.

വിസയില്ലാതെ റിപ്പബ്ലിക് ഓഫ് കൊറിയ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന കുവൈത്ത് പൗരന്മാര്‍ K-ETA വെബ്സൈറ്റില്‍ വ്യക്തിഗത വിവരങ്ങളും യാത്രാ ഷെഡ്യൂളും നല്‍കി അപേക്ഷ സമര്‍പ്പിക്കണം. അല്ലെങ്കില്‍ വിമാനത്തില്‍ കയറുന്നതിന് 72 മണിക്കൂര്‍ മുമ്പ് ഫോണ്‍ ആപ്പ് വഴിയും പെര്‍മിറ്റ് നേടാന്‍ സാധിക്കും.

അപേക്ഷ പൂര്‍ത്തിയാക്കി 72 മണിക്കൂറിനുള്ളില്‍ ഇ-മെയില്‍ വഴി അനുമതി ലഭിക്കും. ടൂറിസം, വൈദ്യചികിത്സ, ബിസിനസ് മീറ്റുകള്‍, കോണ്‍ഫറന്‍സ്, കുടുംബ സന്ദര്‍ശം എന്നിവക്കായി 90 ദിവസത്തേക്ക് വിസയില്ലാതെ റിപ്പബ്ലിക്ക് ഓഫ് കൊറിയ സന്ദര്‍ശിക്കാന്‍ പുതിയ സംവിധാനം വഴി സാധ്യമാകും. രണ്ട് വര്‍ഷത്തേക്ക് സാധുതയുള്ളതായിരിക്കും യാത്രാനുമതി. വ്യക്തിഗത വിവരങ്ങളില്‍ മാറ്റമില്ലെങ്കില്‍ ഇക്കാലയളവില്‍ ഒന്നിലധികം തവണ പ്രവേശനം അനുവദിക്കുമെന്നും എംബസ്സി വ്യക്തമാക്കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News