മാനവികതയുടെ സന്ദേശവുമായി മലയാളി മീഡിയ ഫോറം കുവൈത്ത് ഇഫ്താർ സംഗമം

കുട്ടനാട് എം.എൽ.എ തോമസ് കെ തോമസ് ഉദ്ഘാടനം ചെയ്തു

Update: 2025-03-27 08:28 GMT
മാനവികതയുടെ സന്ദേശവുമായി മലയാളി മീഡിയ ഫോറം കുവൈത്ത് ഇഫ്താർ സംഗമം
AddThis Website Tools
Advertising

കുവൈത്ത് സിറ്റി: മാനവികതയുടെ സന്ദേശവുമായികുവൈത്തിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ 'മലയാളി മീഡിയ ഫോറം കുവൈത്ത്' ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മെട്രോ മെഡിക്കൽ കോർപ്പറേറ്റ് ഓഫീസ് ഹാളിൽ നടന്ന പരിപാടി കുട്ടനാട് എം.എൽ.എ തോമസ് കെ തോമസ് ഉദ്ഘാടനം ചെയ്തു.

മത-ജാതി ഭേദമില്ലാതെ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നത് കുവൈത്തിലെ മലയാളി സമൂഹത്തിന്റെ വലിയ പ്രത്യേകതയാണ്. ഈ സൗഹൃദബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മാധ്യമ പ്രവർത്തകരുടെ ഇടയിൽ സഹകരണം വർധിപ്പിക്കുന്നതിനും ഇത്തരത്തിലുള്ള സംഗമങ്ങൾ സഹായകമാണന്ന് എം.എൽ.എ തോമസ് കെ തോമസ് പറഞ്ഞു.

മീഡിയ ഫോറം ജനറൽ കൺവീനർ നിക്‌സൺ ജോർജ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അഷ്റഫ് ഏകരൂൽ റമദാൻ സന്ദേശം നൽകി. വിശ്വാസത്തോടൊപ്പം മാനവികതക്കും മഹത്തായ സ്ഥാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൺവീനർമാരായ ജലിൻ തൃപ്രയാർ സ്വാഗതവും ഹബീബുള്ള മുറ്റിച്ചൂർ നന്ദിയും പറഞ്ഞു.

 

സംഘടനയുടെ വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങൾക്ക് തോമസ് മാത്യു കടവിൽ, ഹംസ പയ്യന്നൂർ, അമീറുദ്ദീൻ ലബ്ബ, ഹിദായത്തുള്ള എന്നിവർ ആശംസകൾ നേർന്നു. ഫാറൂഖ് ഹമദാനി, നൗഫൽ മൂടാടി, ഷാഹുൽ ബേപ്പൂർ, ഷഹീദ് ലബ്ബ, റസാഖ് ചെറുതുരുത്തി, അബ്ദുള്ള വടകര എന്നിവർ ഏകോപനം നിർവ്വഹിച്ചു.

മലയാളി സമൂഹത്തിന്റെ സാമൂഹിക-സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ ഇഫ്താർ സംഗമത്തിൽ അതിഥികളായി പങ്കെടുത്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News