ഗതാഗതക്കുരുക്ക് അതിരൂക്ഷം: കുവൈത്തിലെ പൊതുനിരത്തുകളിൽ ട്രക്കുകൾക്ക് പൂർണനിയന്ത്രണം

രാജ്യത്തെ ഗതാഗത കുരുക്കിനു അടിയന്തിരമായി പരിഹാരം കാണണമെന്ന് എം.പിമാര്‍ അടക്കമുള്ളവര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്‌

Update: 2022-10-04 17:55 GMT
Advertising

കുവൈത്തിലെ പൊതുനിരത്തുകളിൽ ട്രക്കുകൾക്ക് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. ഞായര്‍ മുതൽ വ്യാഴം വരെ രാവിലെ 6:30 മുതൽ ഒമ്പത് മണി വരെയും ‍ ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെയുമാണ് ട്രക്കുകള്‍ക്ക് പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രൂക്ഷമായ ഗതാഗതക്കുരുക്കു പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം.

എല്ലാ സ്‌കൂളുകളും ഒരേ സമയം അവസാനിക്കുമ്പോൾ വലിയ വാഹനത്തിരക്കാണ് റോഡുകളിലുണ്ടാകുന്നത്. സ്കൂൾ പരിസരത്തെ ട്രാഫിക് നിയന്ത്രിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. വിദ്യാർത്ഥികളുടെ സുരക്ഷക്കു പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും സ്കൂൾ സമയങ്ങളില്‍ ‍ വാഹനമോടിക്കുന്നവർ ‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Full View

റോഡിലെ ഗതാഗത തിരക്ക് കുറയ്ക്കുവാന്‍ സ്‌കൂളുകളിലെ സമയ മാറ്റമടക്കം നിരവധി നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാരിന് മുന്നിലുള്ളത് . ഓഫീസുകളിലെ സമയമാറ്റവും ഷിഫ്റ്റുകള്‍ നടപ്പിലാക്കുന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങളും സിവിൽ സർവ്വീസ്‌ കമ്മീഷന്‍ പരിഗണിക്കുന്നതായും സൂചനകളുണ്ട്. അതിനിടെ രാജ്യത്തെ ഗതാഗത കുരുക്കിനു അടിയന്തിരമായി പരിഹാരം കാണണമെന്ന് എം.പിമാര്‍ അടക്കുമുള്ളവര്‍ ആവശ്യപ്പെട്ടു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News