മങ്കിപോക്‌സ്: രോഗബാധ തടയാനാവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി കുവൈത്ത് ആഗോഗ്യ മന്ത്രാലയം

സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി പ്രവർത്തിക്കുന്നുണ്ട്.

Update: 2024-08-16 12:04 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി: മങ്കിപോക്‌സുമായി ബന്ധപ്പെട്ട വിഷയങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി പ്രവർത്തിക്കുന്നുണ്ട്. രോഗബാധ തടയുവാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി അധികൃതർ പറഞ്ഞു. നിലവിൽ പി.സി.ആർ പരിശോധനയ്ക്ക് അണുബാധ സ്ഥിരീകരിക്കാൻ കഴിയും.

ലൈംഗിക ബന്ധമുൾപ്പടെ നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം പടരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മങ്കിപോക്‌സ് ലോകവ്യാപകമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് മങ്കിപോക്‌സിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.

നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടെത്തിയ മങ്കിപോക്‌സ് അതിവേഗം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് ജാഗ്രതാ നിർദേശവും അടിയന്തരാവസ്ഥയും ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. പ്രതിരോധ നടപടികളുടെ ഭാഗമായി സോപ്പും വെള്ളവുമുപയോഗിച്ച് കൈ വൃത്തിയായി കഴുകാനും, രോഗ ലക്ഷണമുള്ള ആളുകളുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News