കുവൈത്തിൽ അനധികൃത ശൈത്യകാല തമ്പുകൾ മുനിസിപ്പാലിറ്റി നീക്കം ചെയ്തു
Update: 2023-10-26 16:42 GMT
കുവൈത്തിൽ 197 അനധികൃത ശൈത്യകാല തമ്പുകൾ മുനിസിപ്പാലിറ്റി നീക്കം ചെയ്തു. ജഹ്‌റയിലും അഹമ്മദിയിലും കബാദിലും വഫ്രയിലുമാണ് തമ്പുകൾ പൊളിച്ചുനീക്കിയത്.
കാലാവധി കഴിയുന്നതോടെ ഉടമകൾ സ്വന്തം ഉത്തരവാദിത്തത്തിൽ തമ്പുകൾ പൊളിച്ചു നീക്കുകയും സ്ഥലം വൃത്തിയാക്കുകയും വേണമെന്നാണ് ചട്ടം. ഇതനുസരിക്കാത്ത തമ്പുടമകള്‍ക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
പൊളിച്ചു നീക്കുന്നതിന് ചെലവാകുന്ന തുക ഉടമയിൽ നിന്ന് ഈടാക്കും. അതോടപ്പം പരിസ്ഥിതി അതോറിറ്റിയിൽ നിന്നുള്ള പിഴകളും നിയമലംഘകർ ഒടുക്കേണ്ടി വരും. തമ്പുകള്‍ പൊളിച്ച് നീക്കാത്ത വിദേശികളെ പിഴ ചുമത്തി നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.