ദുർറ മേഖലയിലെ പ്രകൃതി വിഭവങ്ങൾ പൂർണമായും കുവൈത്തിനും സൗദിക്കും അവകാശപ്പെട്ടതെന്ന് കുവൈത്ത്
Update: 2023-07-11 18:18 GMT
ദുർറ മേഖലയിലെ പ്രകൃതി വിഭവങ്ങൾ പൂർണമായും കുവൈത്തിനും സൗദി അറേബ്യക്കും അവകാശപ്പെട്ടതാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്.
ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അബ്ദുല്ലാഹിയാനുമായുള്ള കൂടിക്കാഴ്ച ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയതായി ശൈഖ് സാലം പാര്‍ലിമെന്റില്‍ പ്രസ്താവിച്ചു.
ഇറാനുമായും, ഇറാഖുമായും സമുദ്ര അതിർത്തി നിർണയിക്കുന്ന പ്രശ്നം അവസാനിപ്പിക്കുക എന്നത് സർക്കാറിന്റെ മുൻഗണന വിഷയങ്ങളിൽ ഒന്നാണ്. അടുത്തിടെ ഇറാഖുമായി മൂന്ന് റൗണ്ടും, ഇറാനുമായി ഒരു റൗണ്ടും ചർച്ച നടന്നതായും, ചര്‍ച്ചകള്‍ മുന്നോട്ടുപോകുമെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു.