പടിഞ്ഞാറൻ മേഖലയിലെ എണ്ണച്ചോർച്ച: നിയന്ത്രണവിധേയമെന്ന് കുവൈത്ത് ഓയിൽ കമ്പനി
തിങ്കളാഴ്ച രാവിലെയുണ്ടായ ചോർച്ചയെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു
Update: 2023-03-21 18:48 GMT
കുവൈത്തിലെ പടിഞ്ഞാറൻ മേഖലയിലുണ്ടായ എണ്ണ ചോര്‍ച്ച നിയന്ത്രണവിധേയമാണെന്ന് കുവൈത്ത് ഓയിൽ കമ്പനി. എണ്ണ ഉൽപ്പാദന, കയറ്റുമതികള്‍ സാധാരണ നിലയിലാണെന്നും അധികൃതർ അറിയിച്ചു..
പ്രത്യേക എമർജൻസി ടീമുകൾ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. ചോർച്ച പൂർണ്ണമായും നിയന്ത്രിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. പൊതുജനാരോഗ്യത്തിനോ സുരക്ഷയ്‌ക്കോ യാതൊരു പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച രാവിലെയുണ്ടായ ചോർച്ചയെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ചോർച്ച പൂർണമായും നിയന്ത്രണവിധേയമാകുന്നതോടെ അടിയന്തരാവസ്ഥ പിൻവലിക്കുമെന്നാണ് സൂചന. കുവൈത്ത് ഓയിൽ കമ്പനി സി.ഇ.ഒ അഹമ്മദ് അൽ ഐദാൻ ചോർച്ച സൈറ്റിൽ പരിശോധനാ സന്ദർശനം നടത്തി..