കുവൈത്തിൽ 24 മണിക്കൂറിനിടെ ട്രാഫിക് പിഴയിനത്തിൽ പിരിച്ചെടുത്തത് ഒരു കോടി എഴുപത്തിയെട്ട് ലക്ഷം രൂപ
ട്രാഫിക് പിഴയടക്കാതെ വിദേശികളും ഗൾഫ് പൗരൻമാരും രാജ്യം വിടുന്നത് വിലക്കി ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച തീരുമാനത്തിന് ശേഷമാണ് ഇത്രയും വലിയ തുക പിരിച്ചെടുത്തത്
കുവൈത്തിൽ 24 മണിക്കൂറിനിടെ ട്രാഫിക് പിഴയിനത്തിൽ പിരിച്ചെടുത്തത് ഒരു കോടി എഴുപത്തിയെട്ട് ലക്ഷം രൂപ.കര, വ്യോമ, കടൽ തുറമുഖങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഓഫീസുകൾ വഴിയാണ് പിഴ തുക ഈടാക്കിയത്.
ട്രാഫിക് പിഴയടക്കാതെ വിദേശികളും ഗൾഫ് പൗരൻമാരും രാജ്യം വിടുന്നത് വിലക്കി ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച തീരുമാനത്തിന് ശേഷമാണ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഇത്രയും വലിയ തുക പിരിച്ചെടുത്തത്.കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ പോർട്ടൽ വഴി തീർപ്പാക്കാനാവാത്ത ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങൾ കാരണം 50 പുരുഷന്മാരുടെയും 20 സ്ത്രീകളുടെയും യാത്രകൾ തടസ്സപ്പെട്ടതായി പ്രാദേശിക മാധ്യമമായ അൽ-റായി റിപ്പോർട്ട് ചെയ്തു.
നിയമ ലംഘകരിൽ ഭൂരിപക്ഷവും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അതിനിടെ ഗതാഗത നിയമ ലംഘനങ്ങൾ ആറു മിനിറ്റിനുള്ളിൽ തന്നെ രേഖപ്പെടുത്തി പിഴ ഈടാക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ട്രാഫിക് ലംഘനങ്ങളുടെ അറിയിപ്പുകൾ സർക്കാർ ഏകജാലക അപ്ലിക്കേഷനായ സഹൽ വഴിയാണ് ലഭിക്കുക. ഗതാഗത നിയമങ്ങൾ കർശനമാക്കുന്നതോടെ ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം കുറയ്ക്കാനും റോഡുകളിൽ കൂടുതൽ സുരക്ഷ വർദ്ധിപ്പിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു.