കുവൈത്തില്‍ നിന്ന് പ്രവാസം മതിയാക്കി മടങ്ങുന്ന മുതിര്‍ന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യൻ സ്ഥാനപതിയുമായി സംവദിക്കാൻ അവസരം

കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനു പ്രയോജനപ്പെടുന്ന വിധത്തിൽ മുതിർന്ന പ്രവാസികളിൽ നിന്നു അനുഭവങ്ങളും നിർദേശങ്ങളും പങ്കുവെക്കാൻ അവസരമൊരുക്കുകയാണ് കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നത്.

Update: 2021-09-20 15:55 GMT
Editor : Nidhin | By : Web Desk
Advertising

കുവൈത്തിൽ നിന്നും സ്ഥിര താമസത്തിനായി നാട്ടിൽ പോകുന്ന മുതിർന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യൻ സ്ഥാനപതിയുമായി സംവദിക്കാൻ എംബസി അവസരമൊരുക്കുന്നു. പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന 60 വയസിന് മുകളിലുള്ള പ്രവാസികൾക്കാണ് സ്ഥാനപതിയുമായി കൂടിക്കാഴ്ച്ചക്കും അനുഭവങ്ങൾ പങ്കുവെക്കാനും അവസരം ഒരുങ്ങുന്നത് .

ഇന്ത്യൻ സമൂഹവുമായി സംവദിക്കുന്നതിലും അവരുടെ ക്ഷേമകാര്യങ്ങളിൽ ഇടപെടുന്നതിലും ശ്രദ്ധേയമായ ചുവടുവെപ്പുകൾ നടത്തി ജനപ്രീതി നേടിയ അംബാസഡർ സിബി ജോർജിന്‍റെ പുതിയ പദ്ധതിയും ശ്രദ്ധേയമാകുകയാണ് . കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനു പ്രയോജനപ്പെടുന്ന വിധത്തിൽ മുതിർന്ന പ്രവാസികളിൽ നിന്നു അനുഭവങ്ങളും നിർദേശങ്ങളും പങ്കുവെക്കാൻ അവസരമൊരുക്കുകയാണ് കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നത്.   കാണാൻ താൽപര്യപ്പെടുന്നവർ ഫൈനൽ എക്സിറ്റിനു മുമ്പായി ബന്ധപ്പെടാനുള്ള വിവരങ്ങളും യാത്രതിരിക്കുന്ന തീയതിയും socsec.kuwait.gov.in എന്ന വിലാസത്തിൽ എംബസിയെ അറിയിക്കണം .

അതനുസരിച്ച് കൂടിക്കാഴ്ചക്ക് അപ്പോയന്‍റ്മെന്‍റ് നൽകും. കുവൈത്ത് സര്‍ക്കാര്‍ നടപ്പാക്കിയ പ്രായപരിധി നിബന്ധനയും കോവിഡ് കാലത്തെ തൊഴിൽ നഷ്ടവും മൂലം നിരവധി മുതിർന്ന പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നത്.  

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News