കുവൈത്തില്‍ മഴക്കാലം മുൻനിർത്തിയുള്ള തയ്യാറെടുപ്പുകൾ പൂര്‍ത്തിയായി

മഴക്കാലത്തെ നേരിടുന്നതിനായി അടിയന്തര പദ്ധതികള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്

Update: 2022-10-16 03:25 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തില്‍ മഴക്കാലം മുൻനിർത്തിയുള്ള തയ്യാറെടുപ്പുകൾ പൂര്‍ത്തിയായതായി പൊതുമരാമത്ത് മന്ത്രാലയം അണ്ടർസെക്രട്ടറി എൻജിനീയർ മുഹമ്മദ് ബിന്‍ നഖി അറിയിച്ചു. മഴക്കാലത്തെ നേരിടുന്നതിനായി  അടിയന്തര പദ്ധതികള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ മേല്‍നോട്ടം എമര്‍ജന്‍സി കമ്മിറ്റിക്കാണ്. ടണൽ സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികൾക്കായി 31 ലക്ഷം ദിനാര്‍ വകയിരുത്തതായും ഓഡിറ്റ് ബ്യൂറോയുടെ അംഗീകാരം ലഭിക്കുന്ന മുറക്ക് പ്രവൃത്തികള്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഹൈവേകളിലെ മാൻഹോൾ കവറുകൾ മാറ്റുവാനുള്ള പ്രവര്‍ത്തനങ്ങള്‍ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട്  പബ്ലിക് അതോറിറ്റിയുടെ നേത്രത്വത്തില്‍ നടന്ന് വരികയാണ്. അതിനിടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ വഴിയല്ലാതെ മാധ്യമ പ്രസ്താവനകൾ നടത്തുന്നത് പൊതുമരാമത്ത് മന്ത്രാലയം താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തി.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News