കുവൈത്തിൽ ഡ്രോൺ ഉപയോഗത്തിന് നിയന്ത്രണം

സർക്കാർ ഏജൻസികൾക്ക് മാത്രമായി ഡ്രോൺ ലൈസൻസ് പരിമിതപ്പെടുത്തും

Update: 2022-04-12 08:15 GMT
Advertising

കുവൈത്തിൽ ഡ്രോൺ ഉപയോഗത്തിന് നിയന്ത്രണംവരുന്നു. സ്വകാര്യ ആവശ്യങ്ങൾക്കായുള്ള ഡ്രോണുകൾക്കും ഹെലിക്യാമുകൾക്കും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ പെർമിറ്റ് അനുവദിക്കരുതെന്നു വ്യോമയാന വകുപ്പ് നിർദേശം നൽകിയതായി അൽഖബ്സ് പത്രം റിപ്പോർട്ട് ചെയ്തു.

വിമാനത്താവളത്തിന്റെ പ്രവർത്തനത്തിനും വ്യോമഗതാഗതത്തിനും ആളില്ലാവിമാനങ്ങൾ ഭീഷണിയാകുന്നതായ വിലയിരുത്തലിനെ തുടർന്നാണ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിന്റെ നടപടി.

സർക്കാർ ഏജൻസികൾക്ക് മാത്രമായി ഡ്രോൺ ലൈസൻസ് പരിമിതപ്പെടുത്തണമെന്നും , അനുമതി കൂടാതെ ഡ്രോൺ പറത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വ്യോമയാന വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News