വ്യാജ മെഡിക്കൽ സര്‍ട്ടിഫിക്കറ്റുകളുടെ വിൽപന; കുവൈത്തിൽ രണ്ടുപേർ അറസ്റ്റിൽ

പഴയ തീയതികളിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇവര്‍ ആവശ്യക്കാര്‍ക്ക് വില്‍പന നടത്തിയതായി അധികൃതര്‍ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു

Update: 2023-01-25 17:50 GMT
Editor : banuisahak | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃതമായി ഡോക്ടർമാരുടെ സീൽ കൈവശം വെച്ച് വ്യാജ മെഡിക്കൽ സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പ്പന നടത്തിയ രണ്ട് പ്രവാസി ജീവനക്കാരെ അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പണം വാങ്ങി വ്യാജ മെ‍ഡിക്കല്‍ രേഖകള്‍ വില്‍പ്പന നടത്തിയ പ്രതികളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്‍റ് പിടികൂടിയത്.

പഴയ തീയതികളിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇവര്‍ ആവശ്യക്കാര്‍ക്ക് വില്‍പന നടത്തിയതായി അധികൃതര്‍ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു . കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News