കുവൈത്തിൽ പള്ളികളിൽ ഉൽപന്നങ്ങൾ വിൽകുന്നതും പരസ്യം ചെയ്യുന്നതും വിലക്കി

കുവൈത്ത് എൻഡോവ്മെന്റ് ആന്റ് ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ ഫത്വ അതോറിറ്റിയാണ് ഫത്വ പുറപ്പെടുവിച്ചത്‌

Update: 2024-05-29 08:25 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്ത് എൻഡോവ്മെന്റ് ആന്റ് ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ ഫത്വ അതോറിറ്റി പള്ളികളിൽ വ്യാപാരം നടത്തുന്നതും ഉൽപ്പന്നങ്ങൾ പരസ്യപ്പെടുത്തുന്നതും നിരോധിക്കുന്ന ഫത്വ പുറപ്പെടുവിച്ചു.പള്ളികളും അവയുടെ പരിസരങ്ങളും വ്യാപാര ആവശ്യത്തിനായി നിർമ്മിച്ചതല്ലെന്നും അവ ശുദ്ധവും സംരക്ഷിച്ച് സൂക്ഷിക്കേണ്ടതാണെന്നും ഫത്വയിൽ പറഞ്ഞു.

ഇത്തരത്തിലുള്ള വ്യാപാരങ്ങൾ വർധിക്കുന്നതായുള്ള ഒരു വ്യക്തിയുടെ റിപ്പോർട്ടിന് മറുപടിയായാണ് അതോറിറ്റി മെയ് 22 ന് ഫത്വ പുറപ്പെടുവിച്ചത്. പെർഫ്യും, ഭക്ഷണം തുടങ്ങിയ സാധനങ്ങൾ വിൽക്കുന്നതും വ്യാപാരികൾ, ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങൾ പള്ളികളിലും പരിസരങ്ങളിലും സ്റ്റാളുകൾ സ്ഥാപിച്ച് സൗജന്യ സേവനങ്ങൾ നൽകുന്നതും രാജ്യത്ത് വ്യാപകമാണ്. ഇതിനെ തുടർന്നാണ് പള്ളികളിൽ ഉൽപന്നങ്ങൾ വിൽകുന്നതും പരസ്യം ചെയ്യുന്നതും വിലക്കിയത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News