ശിഹാബ് ചോറ്റൂർ കുവൈത്തിൽ;ഈ വർഷത്തെ ഹജ്ജ് ചെയ്യാനായേക്കുമെന്ന് പ്രതീക്ഷ

ഇിനി സൗദി അതിർത്തിയിലേക്ക്

Update: 2023-04-05 07:14 GMT
Advertising

ഈ വർഷം തന്നെ ഹജ്ജ് ചെയ്യാൻ തനിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കുവൈത്തിലെത്തിയ ശിഹാബ് ചോറ്റൂർ പറഞ്ഞു. വിമർശനങ്ങൾ തന്നെ ബാധിക്കാറില്ലെന്നും യാത്ര ആരംഭിച്ചത് മുതൽ വിവാദങ്ങൾ തന്റെ കൂടെ തന്നെ നടക്കുകയാണെന്നും ശിഹാബ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി അബ്ദലി അതിർത്തി വഴി ഇറാഖിൽനിന്ന് കുവൈത്തിൽ പ്രവേശിച്ച ശിഹാബ് മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. തന്റെ യാത്രയുടെ വലിയൊരു ഘട്ടം പിന്നിട്ടു.

അബ്ദലിയിൽനിന്ന് ജഹ്‌റയും പിന്നിട്ട് കുവൈത്ത് അതിർത്തി വഴി സൗദിയിലേക്ക് പ്രവേശിക്കലാണ് ഇനി ലക്ഷ്യം. ഇതോടെ കാൽ നടയായി വന്ന് ഹജ്ജ് ചെയ്യുകയെന്ന സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് ശിഹാബ്. ഇറാഖിൽനിന്ന് അറാർ അതിർത്തിവഴി സൗദിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും സാധ്യമാകാത്തതിനാൽ തിരിച്ച് 200 കിലോമിറ്ററോളം നടന്ന് അബ്ദലി വഴി കുവൈത്തിലെത്തുകയായിരുന്നുവെന്ന് ശിഹാബ് പറഞ്ഞു. ഇറാഖ് ബോർഡറിൽ ആവശ്യമായ രേഖകൾ സമർപ്പിച്ചെങ്കിലും എമിഗ്രേഷൻ അധികൃതർ സൗദിയിലേക്ക് കടക്കുവാൻ അനുവദിച്ചിരുന്നില്ല.


യാത്രയിൽ ഏറ്റവും മികച്ച അനുഭവങ്ങൾ നൽകിയത് ഇറാനിലാണ്. ഒരിക്കലും മറക്കാനാവാത്ത സ്‌നേഹത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. ദിനവും പത്ത് മണിക്കൂറിലേറെയാണ് നടന്നതെങ്കിലും ഇറാനിൽ കാലാവസ്ഥ ഒട്ടും അനുകൂലമെല്ലായിരുന്നു. കനത്ത മഞ്ഞ് വീഴ്ചയിലും തണുപ്പിലും പതറാതെ മുന്നോട്ട് നടന്ന ഇറാഖിലെ ചരിത്രപ്രസിദ്ധമായ ഇടങ്ങൾ കണ്ടും നടന്നും തീർത്താണ് ശിഹാബ് കുവൈത്തിലെത്തിയത്.

റമദാൻ ആതിനാൽ നടക്കുന്നതിൽ കുറവെന്നും വരുത്തിയിട്ടില്ല. ദിവസവും പ്രഭാതത്തിൽ അത്താഴം കഴിഞ്ഞ് നടപ്പ് ആരംഭിക്കും. നോമ്പ് തുറക്ക് തൊട്ടുമുമ്പ് റോഡരികിൽ കാണുന്ന പള്ളികളിലോ, കൂടാരങ്ങളിലോ എത്തും. കഴിയുമെങ്കിൽ നോമ്പു തുറയും വിശ്രമവും അവിടെയാക്കും. അല്ലെങ്കിൽ പെട്രോൾ പമ്പുകളിൽ രാത്രി തങ്ങും.

എത്രയും വേഗത്തിൽ കുവൈത്ത് അതിർത്തികടന്ന് മദീനയിലേക്ക് പ്രവേശിക്കാനാണ് ശിഹാബിന്റെ ശ്രമം. മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലെ വീട്ടിൽ നിന്ന് 2022 ജൂൺ രണ്ടിന് പുലർച്ചെയാണ് ശിഹാബ് യാത്ര ആരംഭിച്ചത്. 8640 കിലോമീറ്റർ 280 ദിവസം കൊണ്ട് നടന്നു തീർക്കലായിരുന്നു ലക്ഷ്യം. ദിവസങ്ങൾക്കകം കുവൈത്തും പിന്നിടുന്നതോടെ വലിയൊരു ചരിത്രദൗത്യത്തിലേക്കായിരിക്കും അദ്ദേഹം അടുക്കുക.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News