കുവൈത്തിലെ പ്രതിവര്‍ഷ മരണ നിരക്കിന്റെ 25 ശതമാനവും പുകവലി മൂലമെന്ന്

Update: 2022-04-07 12:51 GMT
Advertising

കുവൈത്തിലെ പ്രതിവര്‍ഷ മരണ നിരക്കിന്റെ 25 ശതമാനവും പുകവലി മൂലമെന്ന് ക്യാന്‍സര്‍ അവേര്‍നെസ് നേഷന്‍(can) ചെയര്‍മാന്‍ ഡോ. ഖാലിദ് അല്‍ സ്വാലിഹ് പറഞ്ഞു. സിഗരറ്റിന്റെ നിലവിലെ വില അമ്പതു ശതമാനം വര്‍ദ്ധിപ്പിച്ചാല്‍ പ്രതിവര്‍ഷം ആയിരത്തിലധികമാളുകളെ ഇത്തരം മരണങ്ങളില്‍നിന്ന് രക്ഷിക്കാനും, ചികിത്സാ ചെലവ് 33% കുറയ്ക്കാനും സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്മോക്കിങ് കണ്‍ട്രോള്‍ സൊസൈറ്റി, ഒളിമ്പിക് വാക്കിങ് കമ്മിറ്റി എന്നിവയുമായി സഹകരിച്ച് 'കാന്‍' സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റമദാനില്‍ 'പുകവലി ഉപേക്ഷിക്കൂ ആരോഗ്യം വീണ്ടെടുക്കൂ' എന്ന തലക്കെട്ടില്‍ അല്‍ സുര്‍റ ജോഗിങ് ട്രാക്ക് കേന്ദ്രീകരിച്ചാണ് ബോധവല്‍ക്കരണം. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ റമദാന്‍ 20നാണ് അവസാനിക്കുക.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News