മലങ്കര സഭയുടെ പരമാധ്യക്ഷൻ കുവൈത്തിൽ; ക്രൈസ്തവ സഭാ നേതൃത്വങ്ങളുമായി കൂടിക്കാഴ്ച
പരിപാടിയിൽ ക്ഷണിക്കപ്പെട്ട അതിഥികൾ പങ്കെടുത്തു
Update: 2022-11-01 15:21 GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കുവൈത്തിലെ ഇതര ക്രൈസ്തവ സഭാ നേതൃത്വങ്ങളുമായി കൂടിക്കാഴ്ച നടത്തി.
നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന പരിപാടിയിൽ വത്തിക്കാൻ അംബാസിഡർ ആർച്ച് ബിഷപ്പ് യൂജിൻ മാർട്ടിൻ ന്യുജന്റ്, കൽക്കത്താ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, അർമേനിയൻ ഓർത്തഡോക്സ് ചർച്ചിന്റെ പാട്രിയാർക്കൽ വികാരി വെരി റവ. ഫാ. ബെദ്രോസ് മാന്യുലിയൻ ഉള്‍പ്പെടെ വിവിധ ക്രൈസ്തവ സഭകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പരിപാടിയിൽ ക്ഷണിക്കപ്പെട്ട അതിഥികൾ പങ്കെടുത്തു.