കുവൈത്തിൽ അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി അധികൃതർ
അയ്യായിരത്തോളം പ്രവാസി തൊഴിലാളികൾക്ക് വർക്ക് പെർമിറ്റുകൾ നഷ്ടമാകും
കുവൈത്തിലെ അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി അധികൃതർ. അയ്യായിരത്തോളം പ്രവാസി തൊഴിലാളികൾക്ക് വർക്ക് പെർമിറ്റുകൾ നഷ്ടമാകുമെന്ന് സൂചന. തൊഴിൽ വിപണി പുനഃക്രമീകരിച്ചും സാങ്കേതിക വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തിയും എണ്ണം കുറയ്ക്കാനാണ് നീക്കം.
അതിനിടെ തെരുവ് കച്ചവടക്കാർക്ക് നൽകുന്ന വർക്ക് പെർമിറ്റ് റദ്ദാക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നടപടികൾ സ്വീകരിക്കുക.ഡെമോഗ്രാഫിക്സ് സുപ്രീം കമ്മിറ്റി നിർദ്ദേശം അംഗീകരിച്ചാൽ ഉടൻ തീരുമാനം നടപ്പിലാക്കുമെന്നാണ് സൂചനകൾ.
ഇതോടെ അയ്യായിരത്തോളം പ്രവാസി തൊഴിലാളികൾക്ക് വർക്ക് പെർമിറ്റുകൾ നഷ്ടമാകും. രാജ്യത്തെ തെരുവുക്കച്ചവടക്കാർ ഭൂരിപക്ഷവും സ്വന്ത്രത്രമായാണ് പ്രവർത്തിക്കുന്നത്. ഇത്തരം തൊഴിലാളികൾ ലേബർ മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.