കുവൈത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം നാളെ പുറപ്പെടും

Update: 2023-06-22 03:57 GMT
Advertising

കുവൈത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം നാളെ പുറപ്പെടും. തീർഥാടകരെ ഹജ്ജിന് കൊണ്ടുപോകുന്നതിനായി 75 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

ആഭ്യന്തര മന്ത്രാലയം, ഔഖാഫ്, കസ്റ്റംസ് തുടങ്ങിയ വകുപ്പുകള്‍ സഹകരിച്ചാണ് ഹജ്ജ് സീസണിനായുള്ള തയാറെടുപ്പുകൾ ഒരുക്കുന്നതെന്ന് ഡി.ജി.സി.എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഫോർ പ്ലാനിംഗ് ആൻഡ് പ്രോജക്ട് അഫയേഴ്സ് സാദ് അൽ ഒതൈബി പറഞ്ഞു.

ഹജ്ജ് യാത്രികരുടെ സുഖമമായ സഞ്ചാരത്തിനായി പ്രവർത്തിക്കുന്ന എല്ലാവരെയും അൽ ഒതൈബി പ്രശംസിച്ചു. കുവൈത്ത് എയർവേസ്, ജസീറ എയർവേസ്, സൗദി എയർ കാരിയറായ അഡെൽ എന്നിവയാണ് ഹജ്ജ് സർവീസിനായി സജ്ജമായിട്ടുള്ളത്. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും തീർഥാടകർ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News