ഇന്ത്യൻ എംബസ്സിയുടെ രജിസ്‌ട്രേഷൻ ഡ്രൈവ് ജനുവരി ഏഴ് വരെ നീട്ടി

Update: 2022-12-30 06:39 GMT
Advertising

കുവൈത്തിലെ ഇന്ത്യൻ എംബസ്സി എൻജിനീയർമാരുടെ വിവരങ്ങൾ ശേഖരിക്കാനായി ആരംഭിച്ച, രജിസ്‌ട്രേഷൻ ഡ്രൈവ് ജനുവരി ഏഴ് വരെ നീട്ടിയതായി എംബസ്സി അധികൃതർ അറിയിച്ചു. എൻജിനീയർമാരുടെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് ഈ മാസം എട്ടിന് രജിസ്‌ട്രേഷൻ ഡ്രൈവ് ആരംഭിച്ചത്.

പ്രശ്‌നപരിഹാര ചർച്ചകളിൽ വസ്തുതകൾ കൃത്യമായ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് കുവൈത്തിലെ മുഴുവൻ ഇന്ത്യൻ എൻജിനീയർമാരുടെയും വിവരങ്ങൾ ശേഖരിക്കുന്നത്. വിവര ശേഖരണത്തിനായി എംബസ്സി വെബ്‌സൈറ്റിൽ ഗൂഗിൾ ഫോം സജ്ജീകരിച്ചിതായി എംബസ്സി അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News