കുവൈത്തില്‍ പ്രവാസി ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം

അധ്യയന വർഷത്തിന്റെ അവസാനത്തോടെ ആയിരത്തിലധികം അധ്യാപകരെ പിരിച്ചുവിടുമെന്നാണ് സൂചനകള്‍

Update: 2023-03-15 18:10 GMT
Advertising

കുവൈത്തില്‍ പ്രവാസി ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം. അധ്യയന വർഷത്തിന്റെ അവസാനത്തോടെ ആയിരത്തിലധികം അധ്യാപകരെ പിരിച്ചുവിടുമെന്നാണ് സൂചനകള്‍

നിലവിലെ അധ്യയന വര്‍ഷം പൂർത്തിയാകുന്ന മുറക്ക് അധ്യാപകരെ ഒഴിവാക്കണമെന്നും അതിനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്നും മന്ത്രാലയം വിദ്യാഭ്യാസ സഥാപനങ്ങൾക്ക് നിര്‍ദ്ദേശം നല്‍കിയതായി പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോർട്ടുചെയ്തു. ഓരോ വിഷയങ്ങളിലും കുവൈത്തി പൗരന്മാരുടെ സേവനം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രവാസി അധ്യാപകരുടെ സർവീസ് അവസാനിപ്പിക്കുക.

Full View

മന്ത്രാലയത്തിലെ വിവിധ വകുപ്പുകളില്‍, ഭരണപരമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സ്വദേശികള്‍ക്ക് നിയമനം നല്‍കും . കുവൈത്ത് യൂനിവേഴ്സിറ്റിയില്‍ നിന്നും പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷൻ ആന്റ് ട്രെയിനിംങ് കോളേജില്‍ നിന്നും ബിരുദം നേടിയ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. സിവിൽ സർവീസ് കമ്മീഷനുമായി സഹകരിച്ചായിരിക്കും നിയമനങ്ങള്‍ നടപ്പിലാക്കുക.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News