കുവൈത്തില്‍ ഫാർമസി ലൈസന്‍സിനായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ മന്ത്രാലയം

നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധി ഫാർമസികളുടെ ലൈസൻസുകളാണ് റദ്ദാക്കിയത്

Update: 2023-06-05 17:10 GMT
Advertising

കുവൈത്തില്‍ ഫാർമസി ലൈസന്‍സിനായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ മന്ത്രാലയം .പുതുതായി ഫാർമസി ലൈസൻസിന് അപേക്ഷിക്കുന്ന സ്ഥാപനവും നിലവിലെ ഫാർമസിയും തമ്മിലുള്ള അകലം ചുരുങ്ങിയത് 200 മീറ്ററിൽ കുറയാതെയായിരിക്കണമെന്ന് ആരോഗ്യമന്ത്രി അഹ്മദ് അൽ-അവധി ഉത്തരവ് പുറപ്പെടുവിച്ചു.

കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ, കമ്മ്യൂണിറ്റി ഹോസ്പിറ്റലുകൾ,മെഡിക്കൽ സെന്ററുകൾ, ഷോപ്പിംഗ് സെന്ററുകൾ, മാർക്കറ്റുകൾ എന്നിവയിൽ സ്ഥിതി ചെയ്യുന്ന ഫാർമസികളെ പുതിയ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ഫാർമസികളുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നേരത്തെ ഫാർമസി ലൈസൻസുകൾ കുവൈത്തികൾക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു.

അതിനിടെ, സ്വകാര്യ ഫാർമസികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആരോഗ്യമന്ത്രാലയം പ്രത്യേക കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധി ഫാർമസികളുടെ ലൈസൻസുകളാണ് റദ്ദാക്കിയത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News