കണ്ണൂർ മുണ്ടേരി പ്രദേശവാസികളുടെ കൂട്ടായ്മയായ മുണ്ടേരി കൂട്ടം ഇഫ്താർ സംഗമവും വാർഷിക മീറ്റും നടത്തി.
ഫർവാനിയ ഗാർഡനിൽ നടന്ന സംഗമത്തിൽ സമീർ കെ.ടി (ശിഫ അൽ ജസീറ) അധ്യക്ഷത വഹിച്ചു
Update: 2025-03-24 16:18 GMT


കുവൈത്ത് സിറ്റി: കണ്ണൂർ മുണ്ടേരി പ്രദേശവാസികളുടെ കൂട്ടായ്മയായ മുണ്ടേരി കൂട്ടം ഇഫ്താർ സംഗമവും വാർഷിക മീറ്റും നടത്തി. ഫർവാനിയ ഗാർഡനിൽ നടന്ന സംഗമത്തിൽ സമീർ കെ.ടി (ശിഫ അൽ ജസീറ) അധ്യക്ഷത വഹിച്ചു. മുജീബ്, നൗഫൽ പള്ളിപ്രം, ഒ.കെ. സമീർ, മൊയ്‌ദു എന്നിവർ നേതൃത്വം നൽകി. കുടുംബങ്ങളുൾപ്പെടെ നിരവധി പേർ പങ്കെടുത്തു. നാട്ടിലെ ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാകാന്‍ വാർഷിക മീറ്റില്‍ തീരുമാനിച്ചു.