ഗാര്‍ഹിക ജോലിക്കാരുടെ ശമ്പളത്തിലെ അന്തരം അവസാനിപ്പിക്കണമെന്ന് ആവശ്യം

Update: 2022-05-17 14:40 GMT
Advertising

കുവൈത്തില്‍ ഗാര്‍ഹിക ജോലിക്കാരുടെ ശമ്പളത്തിലുള്ള അന്തരം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി എന്‍.ജി.ഒ. രാജ്യത്തെ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വാച്ച് ഡോഗ് എന്ന എന്‍.ജി.ഒയാണ് ദേശീയതയെ അടിസ്ഥാനമാക്കി ശമ്പളം നിശ്ചയിക്കുന്ന നയം മാറ്റണമെന്നാവശ്യപ്പെട്ടത്.

വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ തുല്യ ജോലി ചെയ്യുകയും ശമ്പളത്തില്‍ വ്യത്യാസമുണ്ടാകുകയും ചെയ്യുന്നത് നീതീകരിക്കാനാകില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി. ആഫ്രിക്കന്‍ തൊഴിലാളികളോട് വിവേചനം കാണിക്കരുതെന്നും തൊഴിലുടമകള്‍ അവരോടു ദയയോട് കൂടി പെരുമാറണമെന്നും വാച്ച് ഡോഗ് അധ്യക്ഷന്‍ ബാസിം അല്‍ ഷമ്മരി ആഭ്യര്‍ത്ഥിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News