വിവാദ ഡെലിവറി ബൈക്ക് റൈഡറുടെ ദൃശ്യം കുവൈത്തിലേതല്ലെന്ന് ആഭ്യന്തര മന്ത്രാലയം
Update: 2023-07-31 13:03 GMT
വിതരണം ചെയ്യാനുള്ള ഭക്ഷണത്തിൽനിന്ന് ഡെലിവറി ബൈക്ക് റൈഡർ കഴിക്കുന്നതായ വിവാദ വിഡിയോ ദൃശ്യം കുവൈത്തിലേതല്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇത്തരം വിഡിയോ പ്രചരിപ്പിക്കുന്നതിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. കുവൈത്തിലേത് എന്ന പേരിൽ ഈ ദൃശ്യം പലരും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണ് ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ വ്യക്തത വരുത്തിയത്.
സംഭവത്തെക്കുറിച്ച് പലരും സമൂഹ മാധ്യമങ്ങളിൽ പ്രതികരിക്കുന്നുണ്ട്. എന്നാൽ, ഈ ദൃശ്യം ഏതു രാജ്യത്തുനിന്നുള്ളതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.