കുവൈത്തില്‍ ട്രാഫിക് പരിശോധന ശക്തമാക്കി
കുവൈത്തില്‍ ട്രാഫിക് പരിശോധന ശക്തമാക്കി. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മേജർ ജനറൽ യൂസഫ് അൽ-ഖദ്ദയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന കര്‍ശനമാക്കിയത്.
ഗതാഗത വകുപ്പ് പുറത്തിറക്കിയ പ്രതിവാര സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ട്രാഫിക് പരിശോധനയില്‍ 22,000 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ബോധപൂർവം ഗതാഗതം തടസ്സപ്പെടുത്തിയതിനും, നടപ്പാതയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ പിടിച്ചിടുത്തു.
പ്രായപൂർത്തിയാകാത്ത 22 കുട്ടികളെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്തു. ട്രാഫിക് നിയന്ത്രിക്കുന്നതിനും അശ്രദ്ധമായ ഡ്രൈവിംഗ് നിരുത്സാഹപ്പെടുത്തുന്നതിനുമായി ട്രാഫിക് കാമ്പെയ്‌നുകൾ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
അതിനിടെ ഏതെങ്കിലും ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ട്രാഫിക് വിഭാഗത്തിന്‍റെ എമര്‍ജന്‍സി നമ്പറിലേക്കോ, വാട്ട്‌സ്ആപ്പ് നമ്പറിലേക്കോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.