കുവൈത്തിൽ പുകവലി വിരുദ്ധ ചികിത്സയ്ക്കുള്ള പരിശീലന കോഴ്സ് ആരംഭിക്കുന്നു
കുവൈത്തിൽ കിങ് ഹുസൈൻ ക്യാൻസർ സെന്ററുമായി സഹകരിച്ച് പുകവലി വിരുദ്ധ ചികിത്സയ്ക്കുള്ള പരിശീലന കോഴ്സ് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം നാഷണൽ ആന്റി സ്മോക്കിങ് പ്രോഗ്രാം ഡയരക്ടർ ഡോ. അമൽ അൽ യഹ്യ അറിയിച്ചു.
പുകലി വിരുദ്ധ ക്ലിനിക്കുകളുടെ വിപുലീകരണത്തിന്റെ ഭാഗമായി ഈ വർഷം പത്തോളം ക്ലിനിക്കുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കും. നിലവിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ ഭാഗമായി 11 ക്ലിനിക്കുകൾ പ്രവർത്തിക്കുന്നതായി ഡോ. അമൽ പറഞ്ഞു.
പുകവലിക്കെതിരെ കുട്ടികളേയും കുടുംബങ്ങളേയും ബോധവൽക്കരിക്കുകയും സാമൂഹ്യ കൂട്ടായ്മയിലൂടെ ആരോഗ്യകരമായ മുന്നേറ്റത്തിന് നേതൃത്വം കൊടുക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ നിരവധി കാമ്പയിനുകളാണ് നാഷണൽ ആന്റി സ്മോക്കിങ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ചു വരുന്നത്. പരിശീലന കോഴ്സിന്റെ ആദ്യ ഘട്ടത്തിൽ 30 ഡോക്ടർമാർക്ക് ട്രെയിനിങ് നൽകുമെന്ന് ഡോ. അമൽ അൽ യഹ്യ അറിയിച്ചു.