തുർക്കി- സിറിയ ഭൂകമ്പം; സഹായം എത്തിച്ച് നല്‍കിയ കുവൈത്തിന് പ്രശംസ

ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡിയാണ് പ്രശംസിച്ചത്

Update: 2023-02-16 16:59 GMT
Advertising

തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ ഇരയായവർക്ക് അതിവേഗത്തില്‍ സഹായം എത്തിച്ച് നല്‍കിയ കുവൈത്തിനെ ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി പ്രശംസിച്ചു. ജനീവ യു.എൻ ഓഫിസിലെ കുവൈത്തിന്റെ സഥിരം പ്രതിനിധി അംബാസഡർ നാസർ അൽ ഹെയ്നുമായി ഗ്രാൻഡി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. എല്ലാ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നതിൽ കുവൈത്തിന്റെ രാഷ്ട്രീയ നേതൃത്വത്തിന് ഗ്രാൻഡി നന്ദി രേഖപ്പെടുത്തി. തുർക്കി, സിറിയൻ ജനതയ്‌ക്ക് കുവൈത്ത് നൽകുന്ന സഹായം, ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ കുവൈത്ത് എടുക്കുന്ന നടപടികൾ എന്നിവ കൂടികാഴ്ചയിൽ ചർച്ച ചെയ്തതായി അൽ ഹെയ്ൻ പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News