സിറിയയിലേക്ക് രണ്ട് മില്യൺ ഡോളർ; സഹായമെത്തിക്കാൻ കുവൈത്ത് റെഡ് ക്രസന്റ്
ഭൂകമ്പത്തിൽ ഉറ്റവരെയും വീടും നഷ്ടപ്പെട്ടവർക്ക് പിന്തുണ ആവശ്യമാണെന്ന് കെ.ആർ.സി.എസ് ജനറൽ സെക്രട്ടറി മഹാ അൽ ബർജാസ് പറഞ്ഞു
Update: 2023-02-17 17:48 GMT
കുവൈത്ത് സിറ്റി: ഭൂകമ്പത്തിൽ തകർന്ന സിറിയയെ പിന്തുണയ്ക്കുന്നതിനായി രണ്ട് മില്യൺ ഡോളർ നൽകുമെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റികൾ വഴിയാണ് സഹായം എത്തിക്കുക. ഭൂകമ്പത്തിൽ ഉറ്റവരെയും വീടും നഷ്ടപ്പെട്ടവർക്ക് പിന്തുണ ആവശ്യമാണെന്ന് കെ.ആർ.സി.എസ് ജനറൽ സെക്രട്ടറി മഹാ അൽ ബർജാസ് പറഞ്ഞു.
പ്രതിസന്ധികളും ദുരന്തങ്ങളും കൈകാര്യം ചെയ്യുന്നതിൽ കുവൈത്ത് റെഡ് ക്രസന്റിന്റെ പങ്കിനെ മെനയിലെ ഐ.എഫ്.ആർ.സി റീജിയണൽ ഡയറക്ടർ ഡോ. ഹോസം അൽ ഷർഖാവി പ്രശംസിച്ചു. തുർക്കിയയിലും സിറിയയിലും മാനുഷിക ദുരിതാശ്വാസ സഹായം ആരംഭിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് കുവൈത്ത്.